ശബരിമലയിൽ നിരോധനാജ്ഞ നിലനിൽക്കും; നാമജപം ആകാം; പ്രതിഷേധം പാടില്ല : ഹൈക്കോടതി

ശബരിമലയിൽ നിരോധനാജ്ഞ നിലവിൽക്കുമെന്ന് ഹൈക്കോടതി. പോലീസിന് മാന്യമായി പരിശോധന നടത്താമെന്നും ഹൈക്കോടതി പറഞ്ഞു. സന്നിധാനത്ത് നാമജപം തടഞ്ഞുകൊണ്ടുള്ള പേലീസ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എന്നാൽ സന്നിധാനത്ത് പ്രതിഷേധങ്ങൾ നടത്തരുതെന്നും കോടതി പറഞ്ഞു.
സന്നിധാനത്ത് വെള്ളവും ഭക്ഷണവും ഉറപ്പാക്കണമെന്നും കെഎസ്ആർടിസി ഇടതടവില്ലാതെ സർവ്വീസ് നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു. നടപ്പന്തലിൽ സ്ത്രീകൾക്കും, കുട്ടികൾക്കും, വികലാംഗർക്കും വിരിവയ്ക്കാം.
അതേസമയം, ശബരിമലയിൽ ഹൈക്കോടതി മൂന്ന് നിരീക്ഷകരെ നിയോഗിച്ചു.
എസ് സിരിജഗൻ പിആർ രാമൻ ഡിജിപി ഹേമചന്ദ്രൻ എന്നിവരെയാണ് കോടതി നിയോഗിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here