കെഎം ഷാജിക്ക് നിയമസഭാംഗത്വം റദ്ദാക്കിയതിന് ഉപാധികളോടെ സ്‌റ്റേ

കെഎം ഷാജിക്ക് നിയമസഭാംഗത്വം റദ്ദാക്കിയതിന് സുപ്രീംകോടതി ഉപാധികളോടെ സ്‌റ്റേ. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഉപാധികളോടെ സ്‌റ്റേ അനുവദിച്ചത്. നിയമസഭയിൽ എത്താമെങ്കിലും വോട്ടെടുപ്പുകളിൽ പങ്കെടുക്കാനാവില്ലെന്നതാണ് ഉപാധികളിലൊന്ന്.

അതേസമയം, സമ്പൂർണ്ണ സ്റ്റേ വേണമെന്ന ഷാജിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top