സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി

k surendran get bail

സന്നിധാനത്ത് സ്ത്രീയെ സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ പ്രതിയായ കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി. കേസില്‍ മറ്റന്നാള്‍ വിധി പറയും. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് വാദം പൂര്‍ത്തിയായി. അഡ്വക്കേറ്റ് രാംകുമാറാണ് സുരേന്ദ്രന് വേണ്ടി ഹാജരായത്. സന്നിധാനത്ത് പ്രശ്‌നം നടക്കുന്നത് കണ്ട് അങ്ങോട്ട് ഓടിവന്നതാണ് സുരേന്ദ്രനെന്ന് രാംകുമാര്‍ വാദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top