രണ്ട് തവണ ഔട്ടായിട്ടും ബെന്‍ സ്‌റ്റോക്‌സ് കളം വിട്ടില്ല! (വീഡിയോ)

രണ്ട് തവണ ഔട്ടായിട്ടും കളം വിടാതെ ബെന്‍ സ്‌റ്റോക്‌സ്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ കളിക്കളത്തിലെ ഭാഗ്യത്തെ കുറിച്ചാണ് ക്രിക്കറ്റ് ലോകം സംസാരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് തവണയാണ് വിക്കറ്റായിട്ടും നോബോളായിരുന്നതിനാല്‍ സ്‌റ്റോകിസിന് ജീവന്‍ തിരിച്ചുകിട്ടിയത്.
രണ്ട് തവണയും താരത്തിന് രക്ഷയായത് ലങ്കന്‍ സ്പിന്നര്‍ ലക്ഷന്‍ സണ്ടകന്റെ നോബോളുകള്‍. നാല് ഓവറുകള്‍ക്കിടയിലായിരുന്നു സ്‌റ്റോക്‌സിന് രണ്ട് തവണ ജീവന്‍ തിരിച്ചുകിട്ടിയത്. ആദ്യ സംഭവം സ്‌റ്റോക്‌സ് 22 റണ്‍സെടുത്ത് നില്‍ക്കുമ്പോഴായിരുന്നു. സണ്ടകന്റെ പന്തില്‍ സ്റ്റോക്‌സ് ഒരു കവര്‍ ഡ്രൈവിനായി നടത്തിയ ശ്രമം കൃത്യമായി ഫീല്‍ഡറുടെ കൈപിടിയില്‍ ഒതുങ്ങുകയായിരുന്നു. എന്നാല്‍ ആ പന്ത് നോബോള്‍ ആണെന്ന സംശയത്തെ തുടര്‍ന്ന് മൂന്നാം അമ്പയറുടെ സഹായം തേടി. പരിശോധനയില്‍ അത് ഔട്ടല്ല എന്ന് തെളിയുകയായിരുന്നു.
തുടര്‍ന്ന് വിക്കറ്റ് തിരിച്ചുകിട്ടിയ സ്‌റ്റോക്‌സ് 32 റണ്‍സെത്തി നില്‍ക്കുമ്പോഴായിരുന്നു അടുത്ത സംഭവം. ഇത്തവണ സ്ലിപ് ഫീല്‍ഡര്‍ക്ക് ക്യാച്ച് സമ്മാനിച്ച് സ്റ്റോക്‌സിന്റെ വിക്കറ്റ് വീണ്ടും നഷ്ടമായി. എന്നാല്‍, ഇത്തവണയും നോബോള്‍ ഭാഗ്യം സ്റ്റോക്‌സിനെ തുണച്ചു.
Sandakan_edit_1 from whatdoyouneed on Vimeo.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here