വധശിക്ഷയുടെ സാധുത ശരിവെച്ച് സുപ്രീം കോടതി

വധശിക്ഷയുടെ സാധുത ശരിവെച്ച് സുപ്രീം കോടതി. ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാരാണ് വധ ശിക്ഷയുടെ നിയമസാധുത ശരിവെച്ചത്. വിധിയോട് ജസ്റ്റിസ് കുര്യന്‍ ജോസഫ് വിയോജിച്ചു. സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കുന്നതില്‍ വധശിക്ഷ പരാജയപ്പെട്ടുവെന്ന് കുര്യന്‍ ജോസഫിന്‍റെ വിധിയില്‍ പറയുന്നു.
മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഛന്നുലാല്‍ വര്‍മയുടെ ഹർജി തീര്‍പ്പാക്കുന്നതിനിടെയാണ് വധ ശിക്ഷയുടെ നിയമസാധുത സുപ്രീം കോടതിയുടെ
മൂന്നംഗ ബെഞ്ച് പരിശോധിച്ചത്. ഛന്നുലാല്‍ വര്‍മയുടെ ശിക്ഷ ജീവപര്യന്തമാക്കി ചുരുക്കിയെങ്കിലും, ഒരു ശിക്ഷ എന്ന നിലയില്‍ വധ ശിക്ഷയുടെ നിയമസാധുത കോടതിയുടെ ഭൂരിപക്ഷ
വിധി ശരിവെച്ചു. വധ ശിക്ഷയുടെ സാധുത സംബന്ധിച്ച ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും, ഇത് സംബന്ധിച്ച് ബച്ചന്‍ സിങ് ആന്‍ഡി മാച്ചി സിങ് കേസില്‍ 1980ല്‍ സുപ്രീം കോടതി തീര്‍പ്പ്
കല്‍പ്പിച്ചിട്ടുള്ളതാണെന്നും ജസ്റ്റിസുമാരായ ദീപക് ഗുപ്തയും ഹേമന്ദ് ഗുപ്തയും പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയില്‍ പറയുന്നു. വിധിയോട് മൂന്നംഗ ബെഞ്ചിലെ സീനിയര്‍ ജഡ്ജ് ജസ്റ്റിസ് കുര്യന്‍ ജോസഫ് വിയോജിച്ചു.
വധ ശിക്ഷക്ക് സാധുത നല്‍കിയ 1980ലെ സുപ്രീം കോടതി വിധി പുനപ്പരിശോധനക്ക് വിധേയമാക്കണമെന്ന് വിധിയില്‍ പറയുന്നു. വധ ശിക്ഷ കൊണ്ട് സമൂഹത്തിലെ കുറ്റ കൃത്യങ്ങള്‍ കുറയുന്നില്ല. പല കേസുകളിലും പൊതു ജനാഭിപ്രായവും അന്വേഷണ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവുമാണ് കോടതികളെ വധശിക്ഷ വിധിയിലേക്കെത്തിക്കുന്നതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വിധിയില്‍ നിരീക്ഷിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here