ശബരിമല; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്കില്ല

sabarimala

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തല്‍ക്കാലം സുപ്രീം കോടതിയെ സമീപിക്കില്ല. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹൈക്കോടതി വിധി സര്‍ക്കാറിന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ഹൈക്കോടതി വിധി പഠിച്ചശേഷം സുപ്രീം കോടതിയെ സമീപിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കും. വിധി പഠിച്ച ശേഷമായിരിക്കും ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കുക. ശബരിമലയിലെ സ്ഥിതിഗതികള്‍ വിവരിച്ചുകൊണ്ട് ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനായിരുന്നു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. എന്നാല്‍, ഹൈക്കോടതി വിധിയും പരാമര്‍ശങ്ങളും സര്‍ക്കാറിന് അനുകൂലമാണെന്ന പൊതുവിലയിരുത്തലാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഇതേ തുടര്‍ന്ന് സുപ്രീം കോടതിയെ തല്‍ക്കാലം സമീപിക്കേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top