Advertisement

ജേക്കബ് തോമസിന് എതിരെ വിജിലന്‍സ് അന്വേഷണം

November 28, 2018
Google News 0 minutes Read
jacob thomas

സസ്പെൻഷനിലുള്ള ഡി ജി പി ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ് . ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കട്ടർ സക്‌ഷൻ ഡ്രഡ്ജർ വാങ്ങിയതിൽ 14.96 കോടിയുടെ ക്രമക്കേട് ഉണ്ടായതായി ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയിരുന്നു. സർക്കാർ അനുമതിക്കുശേഷം രേഖകളിൽ മാറ്റം വരുത്തുകയും ടെൻഡർ വിവരങ്ങൾ വിദേശ കമ്പനിക്ക് നേരത്തേ തന്നെ കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. 2014ൽ ഇക്കാര്യം വിജിലൻസ് അന്വേഷിച്ച് ക്രമക്കേടില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. അന്വേഷണം നടക്കുമ്പോൾ ജേക്കബ് തോമസായിരുന്നു വിജിലൻസ് എ.ഡി.ജി.പി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here