പരശുറാമില്‍ കോച്ചുകള്‍ വെട്ടിക്കുറച്ചു; യാത്രക്കാര്‍ പ്രതിഷേധിച്ചു

parasuram

പരശുറാം എക്സ്പ്രസില്‍ മുന്നറിയിപ്പ് ഇല്ലാതെ കോച്ചുകള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധം. 12ജനറല്‍ കോച്ചുകളാണ് പരശുറാമിന് ഇപ്പോള്‍ ഉള്ളത്. മുമ്പ് ഇത് 15ആയിരുന്നു. ഇപ്പോള്‍ ഡി റിസര്‍വേഷന്‍ കോച്ചുകള്‍ക്കായി ജനറല്‍ കോച്ചുകളാണ് ഉപയോഗിക്കുന്നത്. ഇതോടെയാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ട്രെയിനാണിത്. ഇന്നലെ ഒമ്പത് ജനറല്‍ കംപാര്‍ട്ടുമെന്റുകളുമായാണ് പരശുറാം സര്‍വ്വീസ് നടത്തിയത്.
ഇതില്‍ രണ്ട് കോച്ചുകള്‍ സൈനികര്‍ക്കായി വിട്ടുനല്‍കുകയും ചെയ്തു. അതോടെ ഫലത്തില്‍ വെറും ഏഴ് ജനറല്‍ കംപാര്‍ട്ട്മെന്റുകളാണ് ഉണ്ടായിരുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്. മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. എടുത്ത് കളഞ്ഞ ജനറല്‍ കംപാര്‍ട്ട്മെന്റുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top