‘എന്തൊരു ദ്രാവിഡാണ്!’; ട്രോളന്മാരുടെ ഇഷ്ട പരസ്യം നിര്‍ത്തുന്നു

രാഹുല്‍ ദ്രാവിഡിന്റെ പുകയില വിരുദ്ധ പരസ്യം ഡിസംബര്‍ മാസം മുതല്‍ തിയറ്ററുകളില്‍ ഉണ്ടാകില്ല. ‘പുകയിലക്കെതിരെ നമുക്കൊരു വന്‍ മതിലുയര്‍ത്താം’ എന്ന പരസ്യമാണ് അവസാനിപ്പിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയാണ് തീരുമാനം.
തിയറ്ററുകളില്‍ ദ്രാവിഡിന്റെ പരസ്യത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. ട്രോളന്‍മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പരസ്യവുമാണിത്. ഈ പരസ്യവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. പരസ്യത്തിലെ എന്തൊരു കഷ്ടമാണ് എന്ന ഡയലോഗിനു പകരം എന്തൊരു ദ്രാവിഡാണ് എന്ന പ്രയോഗത്തിനും ട്രോളന്‍മാര്‍ ജന്മം നല്‍കി. ഇത് പിന്നീട് വലിയ പ്രചാരം നേടി. ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന ജനപ്രിയ പരസ്യത്തിന് പകരമാണ് 2015 ല്‍ ദ്രാവിഡിന്റെ പുകയില പരസ്യം പുറത്തിറങ്ങിയത്.
“സ്ലിപ്പിൽ നിൽക്കുമ്പോൾ ക്യാച്ച് മിസ്സാവില്ലെന്നു ഉറപ്പാക്കേണ്ടത് എന്റെ കടമയാണ്. അല്ലെങ്കിൽ എന്റെ ടീമിന് മുഴുവൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നേക്കാം. പുകയിലയുടെ ഏതു തരത്തിലുള്ള ഉപയോഗവും മാരകമാണ്. ഞാൻ പുകയില ഉപയോഗിക്കുന്നില്ല. അതിനാൽ നിങ്ങളും പുക വലിക്കുകയോ, പുകയില ഉപയോഗിക്കുകയോ ചെയ്ത് ജീവിതം പാഴാക്കരുതെന്ന’ സന്ദേശമാണ് ദ്രാവിഡ് നൽകിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here