സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 11 ജില്ലകളിലായി 27 പഞ്ചായത്തുകളിലേക്കും ബ്ലോക്ക് പഞ്ചായത്തുകളിലെ 5 വാർഡിലേക്കും പത്തനംതിട്ടയിൽ രണ്ടും, എറണാകുളം തൃശ്ശൂർ മലപ്പുറം നഗരസഭകളിൽ ഓരോ വാർഡിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്. തിരുവനന്തപുരം കോർപറേഷനിലെ കിണവൂർ വാർഡിലും ഇന്നാണ് ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രാദേശിക വിഷയങ്ങളെക്കാൾ ചർച്ച ചെയ്യപ്പെട്ടത് ശബരിമല യുവതി പ്രവേശന വിധിയും പ്രതിഷേധങ്ങളുമായിരുന്നു. പ്രചരണത്തിന്റെ ഫലം എന്താവുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ.
തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഇടതും ബിജെപിയും മുന്നേറ്റമുണ്ടാക്കിയപ്പോൾ കോൺഗ്രസിനൊപ്പം നിലകൊണ്ട വാർഡാണ് കിണവുർ. ഇവിടെ ഉപതെരഞ്ഞെടുപ്പ് ഇരു മുന്നണികൾക്കും ബിജെപിക്കും ഇത്തവണ അഭിമാന പോരാട്ടമാണ്. വോട്ടെടുപ്പ് രാവിലെ 7 ന് ആരംഭിച്ചു. വൈകിട്ട് 5ന്അവസാനിക്കും. നാളെയാണ് വോട്ടെണ്ണൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here