സി.ബി.ഐ ഡയറക്ടറുടെ നിശ്ചിത കാലാവധി രണ്ട് വര്‍ഷം; അലോക് വര്‍മയുടെ ഹര്‍ജി പരിഗണിക്കുന്നു

സി.ബി.ഐ ഡയറക്ടറുടെ നിശ്ചിത കാലാവധി രണ്ട് വര്‍ഷമാണെന്ന് സുപ്രീം കോടതി. ഇത് സുപ്രീം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതല്ലേ എന്നും കോടതി ചോദിച്ചു. സി.ബി.ഐ കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കേസില്‍ വാദം തുടരുകയാണ്.
സിബിഐ ഉദ്യോഗസ്ഥന്‍ എന്‍.കെ സിന്‍ഹയുടെ അപേക്ഷ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത് തെറ്റല്ലെന്നും കോടതിയില്‍ ഫയല്‍ ചെയ്തത് മാധ്യമങ്ങള്‍ക്ക് നല്‍കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് സമിതിയുടെ അനുമതിയില്ലാതെ സിബിഐ ഡയറക്ടറെ സ്ഥലം മാറ്റാന്‍ പാടില്ലെന്നും ഡയറക്ടര്‍ക്ക് നിയതമായ കാലാവധിയുണ്ടെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സിവിസിക്ക് അന്വേഷണവും വിചാരണയും നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും മാത്രമേ അധികാരമുള്ളൂ എന്നും ഉദ്യോഗസ്ഥരെ മാറ്റാന്‍ അധികാരമില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here