‘മതേതര സര്‍ക്കാര്‍ വരും’; വിശാല സഖ്യം ഉണ്ടാകുമെന്ന സൂചന നല്‍കി സീതാറാം യെച്ചൂരി

2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള നടപടികളുണ്ടാകുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല സഖ്യം ഉണ്ടാകുമെന്ന സൂചന നല്‍കി ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യാ കേസില്‍ സുപ്രീംകോടതി ഉത്തരവ് എന്തായാലും നടപ്പിലാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്ക് ലഭിച്ചത് ഏറ്റവും ഉയര്‍ന്ന ശിക്ഷാ നടപടിയെന്നും യെച്ചൂരി പറഞ്ഞു. പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കുക എന്നത് ഉയര്‍ന്ന ശിക്ഷയാണെന്നും പീഡന പരാതികളെ പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നും യെച്ചൂരി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top