ശബരിമലയില്‍ നിരോധനാജ്ഞ തുടരും

ശബരിമലയില്‍ നിരോധനാജ്ഞ തുടരും. നാല് ദിവസം കൂടി നീട്ടാനാണ് ജില്ലാ കളക്ടറുടെ തീരുമാനം. ശബരിമലയില്‍ ചുമതലയുള്ള പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ തീരുമാനം. ഡിസംബര്‍ നാല് വരെയായിരിക്കും നിരോധനാജ്ഞ നിലവിലുണ്ടായിരിക്കുക. കഴിഞ്ഞ 26 ന് ആരംഭിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, സംഗര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് നാല് ദിവസം കൂടി നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, തീര്‍ത്ഥാടകര്‍ക്ക് നിരോധനാജ്ഞ ബുദ്ധിമുട്ടുണ്ടാക്കില്ല. നാമം ജപിക്കുന്നതിന് തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ല. അന്യായമായി സംഘം ചേരുന്നതും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതും നിരോധനാജ്ഞാ കാലയളവില്‍ നിയമവിരുദ്ധമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top