‘കര്‍ഷക രോക്ഷം അലയടിച്ചു’; മോദി സര്‍ക്കാറിന് വെല്ലുവിളി

കേന്ദ്ര സര്‍ക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെ പതിനായിര കണക്കിന്  കര്‍ഷകർ  പാർലമെന്റിലേക്ക് മാർച്ച്‌ നടത്തി. ‘ആള്‍ ഇന്ത്യാ കിസാന്‍’ സഭയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.

മാർച്ചിൽ രാഹുൽ ഗാന്ധി ഉൾപെടെയുള്ള പ്രമുഖ പ്രതിപക്ഷ പാർട്ടി നേതാക്കള്‍ പങ്കെടുത്തു.

കാർഷിക കടം എഴുതി തള്ളുക, വിളകൾക്ക് താങ്ങുവില വർദ്ധിപ്പിക്കുക, വനവകാശ നിയമം നടപ്പിലാക്കുക, കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ പാർലമെന്റിലേക്ക് മാർച്ച്‌ നടത്തിയത്.

രാജ്യത്തെ 220 തിൽ അധികം കർഷക സംഘടന പ്രതിനിധികൾ മാർച്ചിന്റെ ഭാഗമായി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര,  മധ്യപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുൾപ്പെടെ രാജ്യത്തെ അമ്പതിനായിരത്തിനു മുകളിൽ കർഷകർ മാർച്ചിൽ അണിനിരന്നു.

കാർഷിക കടം മൂലം ആത്മഹത്യ ചെയ്ത കർഷകരുടെ തലയോട്ടികളുമായാണ് തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം മാർച്ചിലെത്തിയത്. പി സായ് നാഥ, മേധാ പട്കർ, യോഗേന്ദ്ര യാദവ് തുടങ്ങിയ സാമൂഹ്യ പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.

ReadAlso: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധം; തലസ്ഥാനത്ത് കര്‍ഷകറാലി

കിസാൻ മാർച്ചിൽ രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, അരവിന്ദ് കേജ്രിവാള്‍, ശരത് യാദവ്, ജിഗനേഷ് മേവാനി എന്നിവർ ഐക്യപെട്ട് സംസാരിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി കിസാൻ സഭ നേതാക്കൾ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top