‘പൊള്ളാതിരിക്കാന്‍!’; പാചകവാതക വില കുറച്ചു

lpgg

രാജ്യത്ത് പാചകവാതക വില കുറച്ചു. തുടര്‍ച്ചയായുള്ള വില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെയാണ് ജനങ്ങള്‍ക്ക് ആശ്വാസമായി ഈ നടപടി.

സബ്‌സിഡി സിലിണ്ടറിന് ആറ് രൂപ 52 പൈസയാണ് കുറച്ചിരിക്കുന്നത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപ കുറയും. പുതിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് നിലവില്‍ വരും.

തലസ്ഥാനത്ത് 507.42 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന് ഇന്ന് അര്‍ധരാത്രി മുതല്‍ 500.90 രൂപയായിരിക്കും വിലയെന്ന് ഐ.ഒ.സി (ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍) അറിയിച്ചു.

ജൂണ്‍ മാസം മുതല്‍ തുടര്‍ച്ചയായി ആറ് മാസം വില വര്‍ധിച്ചതിനുശേഷമാണ് രാജ്യത്ത് പാചകവാതകത്തിന് വില കുറയുന്നത്. നവംബര്‍ ഒന്നിനാണ് അവസാനമായി പാചകവാതകത്തിന് വില വര്‍ധിച്ചത്. അന്ന് 2.94 രൂപയാണ് വില കൂട്ടിയത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 14.13 രൂപയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത്.

സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് വില 942.50 രൂപയായിരുന്നു. ഇത് ഡിസംബര്‍ ഒന്ന് മുതല്‍ 809.50 രൂപയായി കുറയും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top