പരിക്ക് വില്ലനായി; പൃഥ്വി ഷാ ആദ്യ ടെസ്റ്റ് കളിക്കില്ല

prithvi sha

ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലയ്ഡില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ നിന്ന് യുവതാരം പൃഥ്വി ഷാ പുറത്തായി. ഇടത് കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഓസ്‌ട്രേലിയന്‍ ഇലവനെതിരായ സന്നാഹ മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. സ്‌കാനിങ്ങില്‍ കണങ്കാലിന് പൊട്ടലുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. അതേസമയം, എത്ര ആഴ്ചത്തെ വിശ്രമം വേണ്ടിവരും എന്ന് വ്യക്തമല്ല. വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം ഇന്ത്യക്കായി അരങ്ങേറുന്നത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയന്‍ ഓപണര്‍ മാക്‌സ് ബ്രുയറ്റ് ഉയര്‍ത്തിയടിച്ച പന്ത് പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഡീപ് മിഡ് വിക്കറ്റില്‍ പൃഥ്വിക്ക് പരിക്കേറ്റത്. ബൗണ്ടറി ലൈനിന് തൊട്ടു മുകളിലൂടെപോയ പന്ത് കൈപ്പിടിയിലാക്കിയെങ്കിലും ബാലന്‍സ് നഷ്ടപ്പെട്ട് ബൗണ്ടറിക്ക് പുറത്തേക്ക് വീഴുകയായിരുന്നു. വീഴ്ച്ചക്കിടെ ഇടംകാല്‍ കുഴ തിരിഞ്ഞതാണ് പൃഥ്വിക്ക് തിരിച്ചടിയായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top