ശബരിമലയുടെ നിയന്ത്രണം ഇനി മൂന്നംഗ മേൽനോട്ട സമിതിക്ക്

sabarimala control to three member committee

ശബരിമലയുടെ നിയന്ത്രണം ഇനി പൂർണമായും ഹൈക്കോടതി നിയമിച്ച മേൽനോട്ട സമിതിക്ക്. ഈ മണ്ഡലകാലത്ത് ശബരിമലയുടെ പൂർണ നിയന്ത്രണം മൂന്ന് അംഗ മേൽ നോട്ട സമിതിയെ ഏൽപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സർക്കാരും ദേവസ്വം ബോർഡും ഈ സമിതിയോട് സഹകരിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളിലും സമിതിക്ക് ഇടപെടാമെന്നും ഉത്തരവിൽ പറയുന്നു. എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ടാകും. ശബരിമല സ്‌പെഷൽ കമ്മീഷണർ ഇനി മുതൽ സമിതിയെ സഹായിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം, ശബരിമലയിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. ഇക്കഴിഞ്ഞ 26ന് നിരോധനാജ്ഞ നീട്ടിയ ശേഷം പ്രതിഷേധമോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നതിനാൽ നിരോധനാജ്ഞ ദീർഘിപ്പിച്ചേക്കില്ലെന്ന സൂചനയുണ്ട്. എന്നാൽ മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നാണ് പൊലീസ് നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top