സമരങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് ശ്രീധരൻപിള്ള; ശ്രീധരൻപിള്ള സ്വന്തംകാര്യം മാത്രമം നോക്കുന്നുവെന്ന് ആർഎസ്എസ്

ശബരിമല സമരത്തെ ചൊല്ലി ബിജെപി-ആർഎസ്എസ് ഭിന്നത. ശബരിമല സമരം ബിജെപി പിൻവലിച്ചതിൽ ആർഎസ്എസിന് അതൃപ്തി. ഒത്തുതീർപ്പിന് ആത്മാഭിമാനമുള്ള ബിജെപിക്കാർ തയ്യാറാകില്ലെന്നും അതൃപ്തി കേന്ദ്ര നേതൃത്വത്തെ എൽപ്പിക്കുമെന്ന് ആർഎസ്എസ് പറഞ്ഞു. ശ്രീധരൻപിള്ള സ്വന്തംകാര്യം മാത്രമം നോക്കുന്നുവെന്നും ആർഎസ്എസ് ആരോപിച്ചു.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ നടത്തിവന്ന സമരം ബിജെപി തൽകാലം നിർത്തിവച്ചെിരുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഭിന്നത രൂപപ്പെട്ടത്. ശബരിമല സമരത്തിന് ആർഎസ്എസ് നൽകിയ നിർദ്ദേശങ്ങൾ ബിജെപി നേതാക്കൾ അട്ടിമറിക്കുകയാണ് ചെയ്തത്. ശബരിമല കർമ്മ പദ്ധതി സർക്കുലറായി ഇറക്കിയത് ഇതിന്റെ ഭാഗമാണെന്നും ആർഎസ്എസ് ആരോപിച്ചു.

അതേസമയം, ബിജെപി ഇന്നലെ സമരം ശക്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നും
പ്രതിഷേധത്തിന്റെ മുൻ നിരയിൽ ബിജെപി ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള പറഞ്ഞു. ബിജെപി സമരം നിർത്തിയെന്ന് മുഖ്യമന്ത്രി കളവ് പറയുന്നുവെന്നും നിലവിലെ സമരങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും സന്നിധാനത്തും ശബരിമല പൂങ്കാവനത്തും ബിജെപി സമരം നയിച്ചിട്ടില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല കർമ്മ സമിതിക്ക് പൂർണ പിന്തുണ നൽകുന്നതായും ശ്രീധരൻപിള്ള അറിയിച്ചു. മാധ്യമ നിയന്ത്രണത്തെ ബിജെപി അപലപിക്കുന്നുവെന്നും ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തപ്പോൾ ഹർത്താൽ നടത്തിയ ബിജെപി സുരേന്ദ്രന്റെ അറസ്റ്റിൽ കാര്യമായ പ്രതിഷേധം നടത്തിയില്ലെന്ന പരാതി പ്രവർത്തകർക്കിടയിൽ നേരത്തെ ഉണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top