ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടിയുടെ ഇടിവ്

sabarimala

ഈ മണ്ഡലക്കാലത്തെ ആദ്യ 12 ദിവസത്തില്‍ ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ ഇടിവ്. ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി രൂപയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദേവസ്വം ബോര്‍ഡ് ഓഡിറ്റ് വിഭാഗം കണക്കാക്കിയത് പ്രകാരം കാണിക്ക വരുമാനത്തില്‍ മാത്രം 7 കോടി 75 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

12 ദിവസം കൊണ്ട് അരവണ വില്‍പനയിലൂടെ ലഭിച്ചത് 6 കോടി 75 ലക്ഷം രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 20 കോടി 6 ലക്ഷം രൂപയായിരുന്നു. ഇത്തവണ 66 ലക്ഷം രൂപയുടെ അപ്പം മാത്രമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇത് മൂന്ന് കോടി 41 ലക്ഷം ആയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top