Advertisement

ചൂടിലും വരിമുറിയാതെ കനത്ത പോളിങ്ങ്; സംസ്ഥാനത്ത് പോളിംഗ് 60 ശതമാനം കടന്നു

April 26, 2024
Google News 1 minute Read

പൊള്ളുന്ന വെയില്‍ ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പോളിംഗ് 58 ശതമാനം കടന്നു. പോളിംഗ് ശതമാനം 58.52 ശതമാനം. ഏറ്റവും കൂടുതൽ പോളിംഗ് കണ്ണൂരിൽ (61.85) കുറവ് പൊന്നാനിയിൽ (53.97)

ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 88 ലോക്‌സഭ മണ്ഡലങ്ങളില്‍ ജനം ഇന്ന് വിധിയെഴുതും. കേരളത്തിലാണ് കൂടുതല്‍ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് ഇന്ന് വോട്ടെടുപ്പ്. ആസം, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളില്‍ വീതവും ഇന്ന് വോട്ടിങ് നടക്കുന്നുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ജൂണ്‍ ഒന്നിനാണ് അവസാന ഘട്ട വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. ഒന്നാം ഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ രാവിലെ മുതലേ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. വെയില്‍ ചൂടിന് മുന്നേ പോളിങ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു.

ഒന്നാംഘട്ടത്തില്‍ രാജ്യത്താകെ 64 % വോട്ട് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. രണ്ടാം ഘട്ടത്തിലെ ആദ്യ ആറ് മണിക്കൂറിനുള്ളില്‍ കേരളത്തില്‍ 34 ശതമാനത്തിനടുത്താണ് പോളിങ് ശതമാനം. ആദ്യ മണിക്കൂറില്‍ സംസ്ഥാനത്ത് സമാധാന രീതിയിലായിരുന്നു പോളിങ്. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നിന്നായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

Story Highlights : poling percentage in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here