ബിജെപി സംഘം കെ സുരേന്ദ്രനെ കാണും

k surendran

കൊച്ചിയിലെത്തുന്ന ബിജെപി എംപിമാരുടെ സംഘം ജയിലില്‍ കഴിയുന്ന കെ സുരേന്ദ്രനെ കാണും. സരോജ് പാണ്ഡേ, പ്ലഹ്ളാദ് ജോഷി, വിനോദ് ശങ്കര്‍, നളിന്‍കുമാര്‍ കട്ടീല്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ രാവിലെ ചേരുന്ന ബിജെപി കോര്‍ കമ്മറ്റിയില്‍ പങ്കെടുക്കും. അതിന് ശേഷം ശബരിമല കര്‍മ്മ സമിതിയുമായും ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തും. പോലീസ് അതിക്രമത്തിന് ഇരയായവര്‍, പന്തളം രാജകുടുംബം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെ സുരേന്ദ്രനെ സംഘം സന്ദര്‍ശിക്കുക. ബിജെപി സെക്രട്ടേറിയറ്റ് ഉപരോധം, എന്‍ഡിഎ യോഗം എന്നിവയില്‍ പങ്കെടുത്ത ശേഷമാണ് ഇവര്‍ മടങ്ങുക.

ReadMore: ബിജെപി എംപിമാരുടെ സംഘം ഇന്ന് കൊച്ചിയിൽ എത്തും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top