ശബരിമല; മേല്‍നോട്ട സമിതിയുടെ യോഗം ഇന്ന്

security tightened in sabarimala wont allow anyone to stay overnight

ശബരിമലയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഹൈക്കോടതി ചുമതലപെടുത്തിയ മേൽനോട്ട സമിതിയുടെ യോഗം ഇന്ന് നടക്കും. ആലുവ ഗസ്റ്റ ഹൗസിൽ വൈകിട്ട് രണ്ട് മണിക്കാണ് യോഗം. ശബരിമലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതി നിരീക്ഷകരെ നിയമിച്ചത്. റിട്ടയേർഡ് ഹൈകോടതി ജസ്റ്റിസുമാരായ പി. ആർ രാമൻ, എസ്. സിരിജഗൻ, എ.ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരെയാണ് നിരീക്ഷകരായി നിയമിച്ചത്. ഇവരുടെ പ്രവർത്തനം ഏകോപിക്കേണ്ടത് ശബരിമല സ്പെഷൽ കമീഷണറാണ്. യോഗത്തിൽ നിരീക്ഷകരെ കൂടാതെ ശബരിമല സ്പെഷ്യൽ കമ്മിഷണറായ പത്തനംതിട്ട ജില്ലാ ജഡ്ജി മനോജും പങ്കെടുക്കും.

Read More: ശബരിമലയിലെ വിശിഷ്ട സേവനത്തിന് യതീഷ് ചന്ദ്രയ്ക്കും മനോജ് എബ്രഹാമിനും അനുമോദനപത്രം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top