Advertisement

‘കുമ്മനത്തെ കേരളത്തില്‍ വേണം’; മടക്കികൊണ്ടുവരാന്‍ നീക്കം ശക്തമാക്കി ആര്‍എസ്എസ്

December 3, 2018
1 minute Read
kummanam rajasekharan

മിസോറാം ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് മടക്കികൊണ്ടുവരണമെന്ന് ആവശ്യം. ആര്‍എസ്എസാണ് കുമ്മനത്തെ തിരിച്ചുകൊണ്ടുവരാന്‍ നീക്കങ്ങള്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിനെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും ആര്‍എസ്എസ് നിലപാട് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Read More: ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ബിജെപി കേന്ദ്രസംഘം

 

ശബരിമല വിഷയത്തില്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നാണ് ആര്‍എസ്എസ് ക്യാംപിനുള്ളിലെ പൊതുവിലയിരുത്തല്‍. ശബരിമലയുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതകള്‍ മറികടക്കാന്‍ കുമ്മനത്തിന്റെ വരവിലൂടെ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ബിജെപി കേന്ദ്ര നേതൃത്വമാണ്. അതിനാലാണ് ആര്‍എസ്എസ് അമിത് ഷായെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top