പൂച്ചയുടെ കണ്ണുമായി ഒരു കുഞ്ഞ്; ഇത് അപൂർവ്വമെന്ന് ശാസ്ത്രലോകം

വൈദ്യശാസ്ത്രത്തിന് അത്ഭുതമായി പൂച്ചയുടെ കണ്ണുമായി ഒരു കുഞ്ഞ്. അപൂർവ്വമായ ഈ രോഗം വൈദ്യശാസ്ത്രത്തെ തന്നെ കുഴക്കിയിരിക്കുകയാണ്. യുകെയിലാണ് കുഞ്ഞ് പുറന്നിരിക്കുന്നത്.

ലില്യൻ മോൽനാർ എന്ന കുഞ്ഞ് ജന്മനാ അന്ധനായാണ് പിറന്നിരിക്കുന്നത്. കുഞ്ഞ് പിറന്ന് അഞ്ചാം ദിവസമാണ് കുഞ്ഞിന്റെ കണ്ണിലെ വ്യത്യാസം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. പിന്നീടുള്ള തുടർ പരിശോധനയിലാണ് കുഞ്ഞിന് മൈക്രോഫ്താൽമിയയും കൊളോബോമയുമാണെന്ന് ഏറെ ഞെട്ടലോടെ ഡോക്ടർമാർ മനസ്സിലാക്കുന്നത്.

Read More : ജനിച്ച് 11 ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി മകൻ; കാരണം അന്വേഷിച്ച് അമ്മ; ഒടുവിൽ എത്തിപ്പെട്ടത് എച്എസ്‌വി വൈറസിൽ

ഹേർട്ട്‌ഫോർഡ്ഷയർ സ്വദേശിയായ കുഞ്ഞിന്റെ കൃഷ്ണമണിയുടെ നിറം പൂച്ചയുടേതുപോലെയാണ്. പൂച്ചയുടെ കണ്ണിന്റെ ആകൃതിയും അത്ര ചെറുതുമാണ് കുഞ്ഞിന്റെ കണ്ണ്. കണ്ണുകൾ ഒരിക്കലും ശരിയായ വലുപ്പത്തിൽ വളരില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

 

ഇതിന് പുറമെ വൃക്കയെ ബാധിക്കുന്ന ഹൈഡ്രോനെഫ്രോസിസ് എന്ന അസുഖവും കുഞ്ഞു ലില്യനെ ബാധിച്ചിട്ടുണ്ട്. മറ്റു കുട്ടികളെ പോലെ വളർച്ചയോ അവർ കളിക്കുന്ന കളിപ്പാട്ടങ്ങളുമായി കളിക്കാനോ ലില്യന് സാധിക്കില്ല.

ലില്യൻ ഗർഭപാത്രത്തിലായിരുന്നപ്പോൾ തന്നെ കുഞ്ഞിന് വേണ്ടത്ര വളർച്ചയില്ലെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ലില്യന് കാഴ്ച്ചക്കുറവ് അനുഭവപ്പെട്ടേക്കാം എന്നും അവർ പ്രവചിച്ചിരുന്നുവെങ്കിലും ഈ അപൂർവ്വരോഗമായിരിക്കുമെന്ന് അവർ വിചാരിച്ചിരുന്നില്ല.

ലില്യൻ പിറന്ന് കഴിഞ്ഞ് കുഞ്ഞിന് കാഴ്ച്ചയില്ലെന്ന സത്യവുമായി പൊരുത്തപ്പെടാൻ മാതാപിതാക്കൾക്ക് ഏറെ പണിപ്പെടേണ്ടി വന്നു. നിലവിൽ രണ്ടര ലക്ഷത്തോളം രൂപയാണ് ലില്യന്റെ ചികിത്സയ്ക്കായുള്ള യാത്രയ്ക്കായി മാത്രം കുടുംബം ചെലവാക്കിയത്. ഹോട്ടലിൽ തൊഴിലാളിയാണ് ലില്യന്റെ അമ്മ. കുഞ്ഞിന്റെ ചികിത്സാ ചെലവിനായി പുതിയ വഴികൾ കണ്ടെത്താൻ ആലോചിക്കുകയാണ് ലില്യന്റെ മാതാപിതാക്കൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top