‘പാലോം പാലോം നല്ല നടപ്പാലം’; സുരേഷ് പാടിയപ്പോള്‍ പൊലീസ് താളം പിടിച്ചു (വീഡിയോ)

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ പൊലീസ് സ്റ്റേഷനിലിരുന്ന് അരിസ്റ്റോ സുരേഷ് പാടുന്ന രംഗമാണ് ഈ വീഡിയോ കണ്ടാല്‍ എല്ലാവര്‍ക്കും ഓര്‍മ്മ വരിക. ഇവിടെയും നായകന്‍ ഒരു സുരേഷ് തന്നെ. ആക്ഷന്‍ ഹീറോ പൊലീസുമാരായിരിക്കുന്നത് പരിയാരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും. ഗായകന്‍ സുരേഷ് പള്ളിപ്പാറ പാട്ടുപാടാന്‍ തുടങ്ങിയപ്പോള്‍ താളം പിടിക്കാനും കാക്കിയുടുപ്പ് ഇട്ടവര്‍ ഉണ്ടായിരുന്നു. ചിലര്‍ കണ്ണടച്ച് പാട്ട് ആസ്വദിക്കുമ്പോള്‍ മറ്റ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ വീഡിയോ എടുക്കുന്ന തിരക്കിലും. സുരേഷ് തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
”പരിയാരം പോലീസ് സ്റ്റേഷനിൽ പ്രിയ സുഹൃത്തും താവം ഗ്രാമവേദിയുടെ കലാകാരനുമായ പ്രജീഷേട്ടനെ കാണാൻ പോയപ്പോൾ അദ്ദേഹത്തിന്റെ സുഹത്തുക്കളായ പോലീസുകാർ ആവശ്യപ്പെട്ടപ്പോൾ പാടിയ ..പാലോം പാലോം എന്ന പാട്ട്” എന്ന കുറിപ്പോടെ സുരേഷ് തന്നെയാണ് വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. പാലോം പാലോം നല്ല നടപ്പാലം, അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം… എന്ന് തുടങ്ങുന്ന ഗാനമാണ് സുരേഷ് ആലപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here