‘ട്വര്‍ക്കിങ്’ ചെയ്യാമോ?; ഹെഗര്‍ബെര്‍ഗിനോട് അശ്ലീല ചുവയുള്ള ചോദ്യവുമായി അവതാരകന്‍

വനിതാ താരത്തിനുള്ള ആദ്യ ബാലെന്‍ ദി ഓര്‍ പുരസ്‌കാരം നേടിയ അദ ഹെഗര്‍ബെര്‍ഗിനോട് പുരസ്‌കാര വേദിയില്‍ വെച്ച് അശ്ലീല പരാമര്‍ശം നടത്തി അവതാരകനായ ഡി.ജെ സോള്‍വെയ്ഗ്. പുരസ്‌ക്കാരത്തിനർഹയായ അദ ഹെഗര്‍ബെര്‍ഗിനോട് പ്രത്യേക രീതിയിലുള്ള ലൈംഗികത്വമേറെയുള്ള ‘ട്വർക്കിങ്’ നടത്താൻ അവതാരകനായ ഡി.ജെ സോൾവെയ്‌ഗ്‌ ആവശ്യപ്പെടുകയായിരുന്നു.

‘കെയ്‌ലിന്‍ എംബാപ്പെക്ക് വേണ്ടി ഞാൻ കുറച്ച് ആഘോഷങ്ങൾ ഒരുക്കിയത് കണ്ടിരിക്കുമല്ലോ, അതിനോട് സാമ്യമുള്ള ഒന്ന് നാം ഇവിടെ ചെയ്യുകയാണ്, നിങ്ങൾക്ക് ‘ട്വര്‍ക്കിങ്’ ചെയ്യാനറിയുമോ?’; ഡി ജെ സോൾവെയ്‌ഗ്‌ അദ ഹെഗര്‍ബെര്‍ഗിനോട് ചോദിച്ചു. സോൾവെയ്‌ഗിന്റെ ആവശ്യത്തോട് പക്ഷെ സംഭ്രമത്തോടെ തന്നെ അദ ഹെഗര്‍ബെര്‍ഗ് ‘കഴിയില്ല’ എന്ന് പറയുകയാണ് ചെയ്തത്.

സോള്‍വെയ്ഗിന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി. നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തുവന്നതോടെ സോള്‍വെയ്ഗ് ക്ഷാമാപണവും നടത്തി. തനിക്ക് സ്ത്രീകളോട് ബഹുമാനമാണെന്നും അറിഞ്ഞുകൊണ്ടുള്ള ട്വര്‍ക്കിങ് പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Read More: മെസിയും റൊണാള്‍ഡോയും ഔട്ട്; ബാലെന്‍ ദി ഓറിന് പുതിയ അവകാശി

‘പുരസ്‌ക്കാര പരിപാടിക്ക് ശേഷം സോൾവെയ്‌ഗ് എന്റെടുക്കലേക്ക് വന്നിരുന്നു, അങ്ങനെ സംഭവിച്ചതിൽ അതീവ നിരാശയിലായിരുന്നു, അതൊരു ലൈംഗിക അതിക്രമമാണെന്ന് ഞാൻ വിചാരിക്കുന്നില്ല, ആ ഒരു നിമിഷം അങ്ങനെയൊന്നും നടക്കുമെന്ന് വിചാരിച്ചില്ല’; അദ ഹെഗര്‍ബെര്‍ഗ് ബി.ബി.സിയോട് പറഞ്ഞു.

Read More: ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; എന്നാൽ അത് അവരുടെ സമ്മതത്തോടു കൂടെ; നിലപാട് വ്യക്തമാക്കി ക്രിസ്റ്റ്യാനോയുടെ അഭിഭാഷകൻ

ഒളിമ്പിക് ലിയോണിന്റെയും നോര്‍വയുടേയും മുന്നേറ്റ നിരയിലെ പ്രകടനത്തിനാണ് ഹെഗെര്‍ബെര്‍ഗിനെ മികച്ച വനിതാ താരത്തിനുള്ള ആദ്യത്തെ ബാലന്‍ ഡി ഓര്‍ തേടിയെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top