Advertisement

മെസിയും റൊണാള്‍ഡോയും ഔട്ട്; ബാലെന്‍ ദി ഓറിന് പുതിയ അവകാശി

December 4, 2018
Google News 4 minutes Read

മെസിയെയും റൊണാള്‍ഡോയെയും പിന്നിലാക്കി ബാലെന്‍ ദി ഓറിന് പുതിയ അവകാശി. ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരത്തിനും യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനും പിന്നാലെ ബാലെന്‍ ദി ഓറിലും ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് മുത്തമിട്ടു. ക്രൊയേഷ്യയെ 2018 ലോകകപ്പില്‍ റണ്ണര്‍ അപ് ആക്കിയതിലും റയല്‍ മാഡ്രിഡിന് ചാംപ്യന്‍സ് കിരീടം നേടി കൊടുത്തതിലും നിര്‍ണായക പങ്ക് വഹിച്ച താരമാണ് മോഡ്രിച്ച്.

കഴിഞ്ഞ വര്‍ഷത്തെ ജേതാവ് ക്രിസ്റ്റിയാനോയെ 277 വോട്ടുകള്‍ക്ക് പിന്തള്ളിയാണ് മോഡ്രിച്ച് പുരസ്‌കാരം സ്വന്തമാക്കിയത് അതേസമയം സൂപ്പര്‍ താരം ലയണല്‍ മെസി അഞ്ചാമതെത്തി. ഫ്രാന്‍സിന്റെ ആന്റോണിയോ ഗ്രീസ്മാനാണ് മൂന്നാമത്.

ചരിത്രത്തിലാദ്യമായി മികച്ച വനിതാ താരത്തിനുള്ള ബാലന്‍ ദി ഓര്‍ നെതര്‍ലന്‍ഡിന്റെ അദ ഹെര്‍ഗല്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച യുവതാരമായി ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പയെ തെരഞ്ഞെടുത്തു.

Read More: നിരാശകൊണ്ട് ഊതിവീര്‍പ്പിച്ച സ്വര്‍ണ പന്ത്!!!

2008 മുതല്‍ റൊണാള്‍ഡോയും മെസിയും മാറി മാറി സ്വന്തമാക്കുന്ന ബാലന്‍ ദി ഓറിന് പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ അവകാശിയെത്തുന്നത്. 2007ല്‍ ബ്രസീലിന്റെ കക്കയാണ് മെസി-റോണോ യുഗത്തിന് മുമ്പ് പുരസ്‌കാരം സ്വന്തമാക്കിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here