‘ജയിക്കണം ഇന്നെങ്കിലും!’; ബ്ലാസ്റ്റേഴ്‌സിന് ജംഷഡ്പൂര്‍ എതിരാളികള്‍

blasters s

കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം. ടീം മാനേജുമെന്റിനെതിരെ ആരാധകര്‍ തന്നെ രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന ഹോം മത്സരം മഞ്ഞപ്പടയ്ക്ക് വിജയിക്കുക തന്നെ വേണം. ടൂര്‍ണമെന്റിലെ നാലാം സ്ഥാനക്കാരായ ജംഷഡ്പൂര്‍ എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന് ഇന്ന് എതിരാളികള്‍.

Read More: കലിപ്പായി ആരാധകര്‍’; ബ്ലാസ്റ്റേഴ്‌സിനെതിരെ പ്രതിഷേധം ശക്തം

തുടര്‍ച്ചയായ ടീമിന്റെ മോശം പ്രകടനം ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നുണ്ട്. തുടര്‍ച്ചയായ തോല്‍വികളും സമനിലയുമായി ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് സീസണില്‍ ഒരേയൊരു ജയം മാത്രമാണ് ഇതുവരെ സ്വന്തമായുള്ളത്. ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ചാല്‍ മാത്രമേ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നോട്ടുള്ള യാത്ര സുഗമമാകൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top