നില്ല് നില്ല് ചലഞ്ച് മലപ്പുറത്ത് ‘തല്ല് തല്ല്’ ചലഞ്ചായി; സ്ത്രീയടക്കം എട്ട് പേര്‍ക്ക് പരിക്ക്

nillu nillu

ടിക് ടോക് വഴി മലയാളത്തില്‍ പിടിമുറുക്കിയ നില്ല് നില്ല് ചലഞ്ച് മലപ്പുറത്ത് സംഘര്‍ഷത്തില്‍ കലാശിച്ചു. തിരൂരിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ എത്തി ഗതാഗതം തടസ്സപ്പെടുത്തി ചലഞ്ച് നടത്തി. എന്നാല്‍ ഇതില്‍ അരിശം പൂണ്ട  നാട്ടുകാര്‍ ഇത് ചോദ്യം ചെയ്യുകയും, ചോദ്യം ചെയ്യല്‍ ഒരു പരിധി വരെ വാക്കേറ്റത്തിലേക്കും, കയ്യാങ്കളിയിലേക്കും മാറി. എന്നാല്‍ ചിലര്‍ ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും  വിദ്യാര്‍ത്ഥികള്‍ വീണ്ടും സംഘടിച്ചെത്തി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ക്രിക്കറ്റ് ബാറ്റും, സ്റ്റമ്പും വടികളും കത്തിയുമായി എത്തി ആക്രമിക്കുകയായിരുന്നു ഇവര്‍. ആക്രമത്തില്‍ ഒരു സ്ത്രീയ്ക്ക് അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരും പിടിയിലായിട്ടില്ല.

Read More: നില്ല് നില്ല് ചാലഞ്ച്; മുന്നറിയിപ്പുമായി കേരള പോലീസ്

ഓടുന്ന വാഹനത്തിന് മുന്നില്‍ ചാടി വീണ് തടഞ്ഞ് നിറുത്തി ഡാന്‍സ് കളിക്കുന്നതാണ് ഈ ചലഞ്ച്. തലയില്‍ ഹെല്‍മെറ്റും കയ്യില്‍ പച്ചിലയുമായാണ് ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ പാഞ്ഞുവരുന്ന വാഹനത്തിന് മുന്നിലേക്ക് ഇറങ്ങുന്നത്. അപകടങ്ങള്‍ ക്ഷണിച്ച് വരുത്തരുത് എന്ന് കാണിച്ച് കേരള പോലീസ് ചലഞ്ചിന് എതിരെ രംഗത്ത് എത്തിയിരുന്നു.

ഇതേ അഭിപ്രായവുമായി ഈ പാട്ട് ചിട്ടപ്പെടുത്തിയ ജാസിഗിഫ്റ്റും രംഗത്ത് എത്തിയിരുന്നു. ഒരു ഫണ്‍ എലമെന്റ് എന്നതില്‍ കവിഞ്ഞ് ഇത് മുകളിലേക്ക് പോയെന്നാണ് ജാസി ഗിഫ്റ്റ് ട്വന്റിഫോര്‍ ന്യൂസിനോട് വ്യക്തമാക്കിയത്. ചലഞ്ചിലെ അപകടം മുന്നില്‍ കാണണമെന്നാണ് തന്റെ അഭിപ്രായമെന്നും ജാസി ഗിഫ്റ്റ് വ്യക്തമാക്കി.

Read More: ‘നില്ല് നില്ല്’ … സാഹസത്തോട് ‘നില്ല്’ പറഞ്ഞ് ജാസി ഗിഫ്റ്റ്

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top