കരീബിയന്‍ മണ്ണില്‍ ആവേശത്തിര; സഞ്ജു ഇറങ്ങിയപ്പോള്‍ പല തവണ ‘ലജ്ജാവതിയേ…’ മുഴങ്ങി

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കൊടുങ്കാറ്റായി മാറിയപ്പോള്‍ സ്‌റ്റേഡിയത്തില്‍ പലതവണ മലയാള സിനിമാ ഗാനവും മുഴങ്ങി. ക്വീന്‍സ് പാര്‍ക്ക് ഓവല്‍ ഗാലറിയില്‍ നിന്നും ജാസി ഗിഫ്റ്റിന്റെ ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍ എന്ന ഗാനം ഇടക്കിയെ പ്ലേ ചെയ്തതോടെ സ്‌റ്റേഡിയത്തില്‍ ആവേശം തിരതല്ലി. സഞ്ജു ബാറ്റിംഗിനിറങ്ങിയപ്പോഴാണ് ആദ്യമായി ഈ ഗാനം പ്ലേ ചെയ്തത്. പിന്നീട് സഞ്ജുവിനായി ഇടയ്ക്കിടെ ജാസി ഗിഫ്റ്റിന്റെ സ്വരം സ്റ്റേഡിയത്തില്‍ മുഴങ്ങി. ലജ്ജാവതിക്ക് പുറമേ ജാസി ഗിഫ്റ്റിന്റെ നിന്റെ മിഴിമുന കൊണ്ടെന്റെ എന്ന ഗാനവും കരീബിയന്‍ മണ്ണില്‍ കേട്ടു. (video of malayalam song playing in west indies for sanju samson)
ട്രിനിഡാഡിലെ മലയാളികളാണ് സഞ്ജുവിന് ഈ വിധമൊരു സര്‍പ്രൈസ് നല്‍കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് വലിയ പങ്കുണ്ടായിരുന്നു. ഫോറെന്നുറച്ച പന്താണ് സഞ്ജു തടഞ്ഞുനിര്‍ത്തിയത്. അത് ബൗണ്ടറിയായിരുന്നെങ്കില്‍ വൈഡുള്‍പ്പെടെ വിന്‍ഡീസിന് അഞ്ച് റണ്‍ ലഭിക്കുമായിരുന്നു. പിന്നീട് ജയിക്കാന്‍ അവസാന രണ്ട് പന്തില്‍ രണ്ട് മാത്രം മതിയാകുമായിരുന്നു.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
അതേസമയം സഞ്ജുവിന് ബാറ്റിംഗില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജുവിന് 18 പന്തില്‍ 12 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. എങ്കിലും മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാനായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി.
Story Highlights: video of malayalam song playing in west indies for sanju samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here