യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ സാവകാശം വേണം; ദേവസ്വം ബോര്‍ഡ് കോടതിയില്‍

sabarimala

ശബരിമലയില്‍ യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ്. വിധി നടപ്പിലാക്കാന്‍ സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചു. അധിക സൗകര്യങ്ങള്‍ ഒരുക്കാന്‍ സമയക്കുറവും കേന്ദ്ര ഉന്നതാധികാര സമിതിയുടെ നിയന്ത്രണങ്ങള്‍ തടസമാണെന്നും വിധി നടപ്പിലാക്കുന്നതിന് സുപ്രീം കോടതിയില്‍ സാവകാശം തേടിയിട്ടുണ്ടെന്നും ബോര്‍ഡിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവില്‍ പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. ദേവസ്വം ബോര്‍ഡ് നല്‍കിയ വിശദീകരണത്തില്‍ അഭിപ്രായം അറിയിക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയോടും കോടതി നിര്‍ദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top