ബിജെപിക്കൊപ്പമിരിക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് കത്ത് നല്‍കി

pc george and rajagopal

നിയമസഭയിലെ ഇരിപ്പിടം മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജ് എംഎല്‍എ സ്പീക്കര്‍ക്ക് കത്ത് നല്‍കി. നിയമസഭയിലുള്ള ബിജെപി പ്രതിനിധിക്കൊപ്പം തന്നെ ഇരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പി.സി ജോര്‍ജ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കത്ത് നല്‍കിയിരിക്കുന്നത്. ബിജെപി പ്രതിനിധിക്കൊപ്പം ഒരു ബ്ലോക്കായി ഇരുത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. സഹകരണം സഭയില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: കറുപ്പണിഞ്ഞ് പിസി ജോര്‍ജ്ജ്

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബിജെപിക്കൊപ്പം സഹകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ജോര്‍ജ് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. അതോടൊപ്പം, നിയമസഭയില്‍ ബിജെപി പ്രതിനിധിക്കൊപ്പം പി.സി ജോര്‍ജ് കറുപ്പണിഞ്ഞ് എത്തിയതും വാര്‍ത്തയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top