പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി; രാജസ്ഥാനില്‍ പോരാട്ടം ശക്തം
പരസ്യ പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ രാജസ്ഥാനിൽ കോൺഗ്രസ്സും ബി ജെ പി യും പോരാട്ടം ശക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സംസ്ഥാനത്തു റാലികളിൽ പങ്കെടുക്കും.
രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായപ്പോൾ, ഭരണ വിരുദ്ധ വികാരം മറികടക്കാൻ ബി ജെ പി വർഗീയ പ്രചരണം നടത്തുന്നുവെന്നാണ് കോൺഗ്രസ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി അധ്യക്ഷൻ അമിത് ഷായും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണ് ബി ജെ പി യുടെ മുഖ്യ പ്രചാരകർ. മോദി നാളെ ഹനുമാൻഗാവ്, സീക്കർ, ജയ്പൂർ എന്നിവിടങ്ങളിൽ പ്രസംഗിക്കും. അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, സി പി ജോഷി, ഗിരിജ വ്യാസ് എന്നിങ്ങനെ മുതിർന്ന നേതാക്കൾ കോൺഗ്രസിനു വേണ്ടി മത്സരിക്കുണ്ടെങ്കിലും പാർട്ടിയുടെ താര പ്രചാരകൻ രാഹുൽ ഗാന്ധിയാണ്. അൽവാർ, ജുൻ ജുനു, ഉദയ്പുർ എന്നീ ജില്ലകളിൽ അദ്ദേഹം പ്രസംഗിക്കും. മറ്റന്നാൾ പരസ്യ പ്രചരണം അവസാനിക്കുന്ന രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽ ഏഴാം തിയതിയാണ് വോട്ടെടുപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here