എംപിമാർക്കും എംഎൽഎമാർക്കും എതിരെയുള്ള ക്രിമിനൽ കേസുകളിൽ വിചാരണ വേഗത്തിലാക്കാൻ സുപ്രീംകോടതിയുടെ നിർദ്ദേശം

sc asks to consider to allow news programs in private fm

എംപിമാർക്കും എംഎൽഎമാർക്കും എതിരെയുള്ള ക്രിമിനൽ കേസുകളിൽ വിചാരണ വേഗത്തിലാക്കാൻ കേരള ബീഹാർ ഹൈക്കോടതികൾക്ക് സുപ്രീംകോടതിയുടെ നിർദ്ദേശം. സെഷൻസ് മജിസ്‌ട്രേറ്റ് കോടതികൾക്ക് മുൻഗണന ക്രമത്തിൽ ഹൈക്കോടതി കേസുകൾ വീതിച്ച് നൽകണം. വിചാരണക്കായി സ്ഥാപിക്കുന്ന പ്രത്യേക കോടതികൾക്ക് കേസുകളുടെ മുഴുവൻ ഭാരവും നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ട 430 കേസുകൾ പ്രത്യേകമായി വിചാരണ നടത്താൻ ഈ കോടതികളെ ഉപയോഗിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

Read More : ക്രിമിനൽ കേസിൽ പെട്ടവരെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കാനാവില്ല : സുപ്രീംകോടതി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top