ശോഭ സുരേന്ദ്രന്റെ ഹർജി കോടതി തളളി; 25,000 രൂപ പിഴയും ചുമത്തി

ശോഭ സുരേന്ദ്രന്റെ ഹർജി കോടതി തളളി. അനാവശ്യ ഹർജിയെന്ന് കോടതി. ശോഭ സുരേന്ദ്രന് ഇരുപത്തയ്യായിരം രൂപ പിഴയും ചുമത്തി. അനാവശ്യ ഹർജി നൽകിയതിനാണ് പിഴ. വില കുറഞ്ഞ പ്രശസ്തിക്കാണ് ഹർജിക്കാരിയുടെ ശ്രമമെന്നും കോടതി പറഞ്ഞു. ശോഭ സുരേന്ദ്രൻ ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞു
സംസ്ഥാനത്ത് അയ്യപ്പ ഭക്തർക്കെതിരെ വ്യാജ കേസ് എടുക്കുന്നുവെന്നാരോപിച്ചാണ് ശോഭാ സുരേന്ദ്രന്റെ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. 5000ത്തിലേറെ അനധികൃത അറസ്റ്റുകൾ നടന്നുവെന്നും ഹൈക്കോടതി ജഡ്ജിയും, കേന്ദ്രമന്ത്രിയും പോലും വഴിതടയപ്പെട്ടുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്ന് തെളിഞ്ഞാലും അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് അവർ ഇത്തരം പ്രവർത്തികളിലേക്ക് നീങ്ങുന്നതെന്നും ശോഭാ സുരേന്ദ്രൻ ഹർജിയിൽ ആരോപിക്കുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
shobha surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here