തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വീഡിയോ ഗാനം ഇന്ന് പുറത്ത് വിടും

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വിഡീയോ ഗാനം ഇന്ന് പുറത്ത് വരും. മുത്തുമണി രാധേ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്ത് വിടുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ഞാനും എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഈ രണ്ട് ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കിയ സിന്ധുരാജ് തന്നെയാണ് തട്ടുംപുറത്ത് അച്യുതന്റേയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുള്ളിപ്പുലികളുടെ നിർമ്മാതാവായ ഷെബിൻ ബക്കർ തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം.
ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രാവുകളോടൊപ്പം കുഞ്ചാക്കോ ബോബന്‍
അള്ള് രാമേന്ദ്രനാണ് കുഞ്ചാക്കോ ബോബന്റെതായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം. പോരാട്ടത്തിന്റെ സംവിധായകനായ ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണ് അള്ള് രാമേന്ദ്രന്‍. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെടുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരികില്‍ ഒരാള്‍, ചന്ദ്രേട്ടന്‍ എവിടെയാ, കലി, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചയാളാണ് ആഷിക് ഉസ്മാന്‍. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം കൃഷ്ണശങ്കറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here