‘ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ല’; സര്‍ക്കാരിന് വി.എസിന്റെ വിമര്‍ശനം

vs achuthanandan approaches hc in connection with icecream parlor case

സാമുദായിക സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വനിതാ മതിലിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്‍. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗസമരമെന്ന് വി.എസ് വിമര്‍ശനമുന്നയിച്ചു. ജാതിസംഘടനകള്‍ക്ക് ഒപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വി.എസ് പറഞ്ഞു.

Read More: ‘ഉയരും വനിതാ മതില്‍’; കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന് മുഖ്യമന്ത്രി

വിമര്‍ശനവുമായി വി.എസ് തന്നെ രംഗത്തെത്തിയതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയായിരിക്കും വനിതാ മതില്‍ സംഘടിപ്പിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top