സമ്പന്നരായ താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് മമ്മൂട്ടിയും; ഫോബ്സ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ

ഇന്ത്യയിൽ ഏറ്റവും അധികം സമ്പന്നരായിട്ടുള്ള താരങ്ങളുടെ പട്ടിക ഫോബ്സ് മാസിക പുറത്തുവിട്ടു. ബോളിവുഡ് താരം സൽമാൻ ഖാനാണ് പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ ഒരു വർഷത്തെ കണക്കനുസരിച്ച് 253.25 കോടിയാണ് സൽമാൻ ഖാന്റെ വരുമാനം. തുടർച്ചയായി ഇത് മൂന്നാം തവണയാണ് ഫോബ്സ് പട്ടികയിൽ സൽമാൻ ഒന്നാമതെത്തുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ നായകൻ വിരാട് കോഹ്ലിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 228.09 കോടിയാണ് വിരാട് കോഹ്ലിയുടെ സമ്പാദ്യം. ബോളിവുഡ് താരം അക്ഷയ് കുമാറാണ് മൂന്നാം സ്ഥാനത്തുള്ളത്. 185 കോടിയാണ് അക്ഷയ് കുമാറിന്റെ സമ്പാദ്യം. അതേസമയം കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഷാരൂഖ് ഖാൻ ഇത്തവണ പതിമൂന്നാം സ്ഥാനത്താണ്.

Read more: ഐസിസി ടെസ്റ്റ് റാങ്ക് പട്ടിക; വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത്

ആരാധകരുടെ പ്രിയതാരം ദീപിക പദുക്കോൺ 114 കോടിയുമായി നാലാം സ്ഥാനത്തുമുണ്ട്. അതേ സമയം മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിയും സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പതിനെട്ട് കോടിയാണ് മമ്മൂട്ടിയുടെ സമ്പാദ്യം. നാൽപത്തിയൊമ്പതാം സ്ഥാനത്താണ് മമ്മൂട്ടി. നയൻതാരയാണ് പട്ടികയിൽ ഇടം നേടിയ തെന്നിന്ത്യയിൽ നിന്നുള്ള ഏകവനിത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top