Advertisement

ഇറക്കുമതി ചെയ്യുന്ന വിദേശമദ്യവും വൈനും ബാറുകള്‍ വഴി വിതരണം ചെയ്യാന്‍ അനുമതി

December 5, 2018
Google News 1 minute Read
wine

ഇറുക്കുമതി ചെയ്യുന്ന വിദേശമദ്യവും വൈനും ബാറുകള്‍ വഴി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. ബിവറേജ് ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ആരംഭച്ചതിനു പിന്നാലെ ബാറുടമകള്‍ സര്‍ക്കാരിനു നിവേദനം നല്‍കിയതോടെയാണ് എക്‌സൈസ് വകുപ്പ് വിതരണ അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

Read More: അന്യസംസ്ഥാനത്ത് നിന്ന് ഒരു തുള്ളി മദ്യം പോലും വാങ്ങരുത്; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ഫെബ്രുവരി മാസത്തിലാണ് വിദേശത്തു നിന്നുള്ള വിദേശമദ്യവും വൈനും ഇറക്കുമതി ചെയ്യുവാനുള്ള ‘ഇ’ ടെന്‍ഡര്‍ വിളിച്ചത്‌. 17 സ്ഥാപനങ്ങള്‍ക്കു ഇതിനുള്ള അനുമതിയും ലഭിച്ചു. ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ വില്‍പ്പന ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ വഴി ആരംഭിച്ചതിനു പിന്നാലെയാണ് ബാര്‍ ഉടമകള്‍ വിതരണാനുമതി തേടി സര്‍ക്കാരിനെ സമീപച്ചത്.

Read More: ഇനി മുതൽ മദ്യം വാങ്ങുമ്പോൾ ‘പശു സെസ്സ്’ നൽകണം

ഇറുക്കുമതി ചെയ്യുന്ന വിദേശ നിര്‍മ്മിത മദ്യത്തിന്റെ വില്‍പ്പനയിലൂടെ 60 കോടി രൂപയുടെ വരുമാന ലാഭം ബിവറേജസ് കോര്‍പ്പറേഷനു മാത്രം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക്. മദ്യത്തിന് 78 ശതമാനവും, വൈനിന് 25 ശതമാനവുമാണ് വില്‍പ്പന നികുതി ഈടാക്കുന്നത്. ഇതോടെ നികുതിയിനത്തില്‍ നല്ലൊരു തുക സര്‍ക്കാര്‍ ഖജനാവിലുമെത്തും. ഇതു കണക്കാക്കിയാണ് ബാറുകളിലും ഇറക്കുമതി ചെയ്യുന്ന വിദേശമദ്യം വില്‍ക്കുവാന്‍ അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here