‘ബ്ലാസ്‌റ്റേഴ്‌സിനിതെന്തുപറ്റി?’; കൊച്ചിയില്‍ കളി കാണാന്‍ എത്തിയത് 8451 കാണികള്‍ മാത്രം

kerala blstersss

കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും സമനില വഴങ്ങിയതോടെ മഞ്ഞപ്പടയുടെ ആരാധകരുടെ ‘സമനില’ തെറ്റിയ അവസ്ഥയിലാണ്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഒരു ഹോം മത്സരത്തില്‍ ഏറ്റവും കുറവ് കാണികളെത്തിയ മത്സരമായിരുന്നു ഇന്നലെ ജംഷഡ്പൂരിനെതിരെ നടന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ആകെ എത്തിയത് 8451 കാണികള്‍ മാത്രം. ആരാധകര്‍ക്ക് ഒരു പരിഗണനയും നല്‍കാത്ത ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് മത്സരം ബഹിഷ്‌കരിക്കാന്‍ ആയിരക്കണക്കിന് ആരാധകര്‍ തീരുമാനമെടുത്തത്. ടീമിന്റെ ഔദ്യോഗിക ആരാധക്കൂട്ടായ്മയായ മഞ്ഞപ്പടയും മത്സരത്തില്‍ നിന്ന് വിട്ടുനിന്നതോടെ ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

Read More: ‘കലിപ്പായി ആരാധകര്‍’; ബ്ലാസ്റ്റേഴ്‌സിനെതിരെ പ്രതിഷേധം ശക്തം

അതേസമയം, മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ജയിക്കാന്‍ സാധിക്കാത്തതില്‍ ബ്ലാസ്റ്റേഴ്‌സ് ടീം നിരാശരാണ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള മത്സരങ്ങള്‍ ജയിക്കുക തന്നെ വേണം. പ്ലേ ഓഫിലെത്താന്‍ ഇനിയും സാധ്യതകളുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് ഇപ്പോഴും പറയുന്നുണ്ട്. പ്ലേ ഓഫിലെത്തിയില്ലെങ്കില്‍ പിന്നീടുള്ള മത്സരങ്ങളില്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കുമെന്നും ഡേവിഡ് ജെയിംസ് പറയുന്നു. എന്നാല്‍, മാനേജുമെന്റ് ആരാധകരെ വേണ്ടവിധം പരിഗണിച്ചാല്‍ മാത്രമേ ഇനി ബ്ലാസ്റ്റേഴ്‌സ് ടീമിന് പിന്തുണ നല്‍കുകയുള്ളൂ എന്ന തീരുമാനത്തിലാണ് ആരാധകര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top