കിടിലൻ താളത്തോടെ മരണമാസ്സ് ഗാനം; ‘പേട്ട’യിലെ പാട്ടിനു മികച്ച പ്രതികരണം
തമിഴകത്തു മാത്രമല്ല മലയാളക്കരയിലുമുണ്ട് രജനീകാന്തിന് ആരാധകർ ഏറെ. ‘സ്റ്റൈൽ മന്നൻ’ എന്നാണല്ലോ അദ്ദേഹത്തെ വിളിക്കുന്നതു പോലും . രജനികാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘പേട്ട’. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ‘മരണമാസ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യു ട്യൂബ് ട്രെന്റിംഗില്‍ പതിനാറാമതാണ് ഇപ്പോള്‍ ഈ ഗാനം. അറ്പതുലക്ഷത്തോളം പേര്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.
സ്റ്റൈൽ മന്നൻ എന്ന രജനികാന്തിന്റെ വിളിപ്പേര് ശരിവയ്ക്കുന്ന തരത്തിലുള്ള ലുക്കിലാണ് രജനികാന്ത് പേട്ടയിൽ പ്രത്യക്ഷപ്പെടുന്നത് . രജനികാന്തിന്റെ തകർപ്പൻ ലുക്കും ഗാനത്തിന്റെ ഇടയിൽ ഇടം പിടിച്ചിട്ടുണ്ട്. അനിരുദ്ധ് രവി ചന്ദറാൻ് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ഈ ഗാനത്തിന്റെ കംപോസിംഗ് സമയത്തെ വീഡിയോ കഴിഞ്ഞ ദിവസം അനിരുദ്ധ് തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു.
കാർത്തിക് സുബ്ബരാജ് ആണ് പേട്ടയുടെ സംവിധായകൻ. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രത്തിന്റെ നിർമാണം. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ചിത്രം റിലീസിന് മുൻപേ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.
വിവേകിന്റേതാണ് വരികള്‍. എസ് പി ബാലസുബ്രഹ്മണ്യമാണ് ‘മരണമാസ്’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം എസ് ബി ബാലസുബ്രഹ്മണ്യം രജനീകാന്തിനായി പാടുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. ഇരട്ട പ്രതിച്ഛായയുള്ള കഥപത്രമായാണ് പേട്ടയിൽ രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. തൃഷ, വിജയ് സേതുപതി. ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേട്ടയ്ക്കുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here