കിടിലൻ ദൃശ്യ വിസ്മയങ്ങളുമായി ധനുഷും ടൊവിനോയും; ‘മാരി 2’ ന്റെ ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു
തമിഴകത്തെ ചലച്ചിത്രപ്രേമികൾ മാത്രമല്ല മലയാളക്കരയും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മാരി 2’. മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും ചിത്രത്തിലെത്തുന്നുണ്ട് എന്നതാണ് മലയാളികളെ സംബന്ധിച്ചിടത്തോളം ചിത്രത്തിന്റെ മുഖ്യ ആകർഷണം. ആരാധകരുടെ പ്രതീക്ഷ വർദ്ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ധനുഷ് നായകനായെത്തിയ മാരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘മാരി 2’.
Read More: ധനുഷ് നായകനാകുന്ന ആദ്യ ഹോളിവുഡ് ചിത്രം; ട്രെയിലർ കാണാം
വില്ലൻ വേഷത്തിലാണ് ടൊവിനോ തോമസ് ‘മാരി 2’ വിൽ എത്തുന്നത്. ‘ബീജ’ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിനുവേണ്ടിയുള്ള ടൊവിനോയുടെ മേക്ക് ഓവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ നായികാ കഥാപാത്രമായെത്തുന്നത് സായി പല്ലവിയാണ്. ‘അറാത് ആനന്ദി’ എന്നാണ് സായി പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായാണ് സായി പല്ലവി ചിത്രത്തിലെത്തുന്നത്.
മാരി 2′ ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും. 2015 ല്‍ പുറത്തിറങ്ങിയ ‘മാരി’ എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബാലാജി മോഹനാണ് ചിത്രത്തിന്റെ സംവിധാനം. ‘മാരി 2’ ന്റെ തിരക്കഥയും ബാലാജി മോഹന്‍ തന്നെയാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ധനുഷിനായി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം യുവാന്‍ ശങ്കര്‍ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമ്മാണം.
Read More: സായി പല്ലവി തെലുങ്കിലേക്ക്
വരലക്ഷ്മി ശരത് കുമാര്‍, റോബോ ശങ്കര്‍, വിദ്യാ പ്രദീപ്, നിഷ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. തമഴിൽ സ്റ്റൈൽ എന്ന ചിത്രത്തിലാണ് ടൊവിനോ അവസാനമായി വില്ലൻ വേഷത്തിലെത്തിയത്. ‘മാരി 2’ വിലേത് ടൊവിനോയുടെ രണ്ടാം വില്ലന്‍ വേഷമാണ്. ഗായകനായ വിജയ് യേശുദാസായിരുന്നു മാരിയുടെ ആദ്യഭാഗത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട് മാരി 2 വില്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here