പി. വി അൻവർ എം.എൽ.എക്കെതിരായ കേസിന്റെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

pv anwar pv anwar MLA ditched election commission by giving false statements PV Anwar gets letter from speaker again

ക്വാറി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പി. വി അൻവർ എം.എൽ.എക്കെതിരായ കേസിെൻറ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസ് ക്രൈംബ്രാഞ്ചിന് വിട്ട ഹൈക്കോടതി വിധിക്കെ സമർപിച്ച പുനപരിശോധന ഹരജി കോടതി തള്ളി.

കർണാടകയിലെ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് അൻവർ പണം തട്ടിയെന്നാരോപിച്ച് മലപ്പുറം ഏറനാട് സ്വദേശി സലിം നൽകിയ പരാതിയിൽ മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് കോടതി ൈക്രംബ്രാഞ്ചിന് വിട്ടത്. കോടതി ഉത്തരവ് വസ്തുതകൾ മനസിലാക്കാതെയാണെന്നും അതിനാൽ പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എംഎല്‍എ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ പുനപരിശോധിക്കേണ്ട വസ്തുതകൾ ഹരജിയിലില്ലന്ന് ചൂണ്ടി കാട്ടി ഹരജി കോടതി തള്ളി. എം.എൽ.എയായതിനാൽ അൻവർ സ്വാധീന ശക്തിയുള്ള വ്യക്തിയാണെന്ന് വിലയിരുത്തിയായിരുന്നു അന്വേഷണത്തിനുള്ള കോടതിയുടെ ഉത്തരവ്.

Read More: പി.വി അന്‍വര്‍ എം.എല്‍.എ ക്കെതിരെ പാര്‍ട്ടി റിപ്പോര്‍ട്ട്

ൈക്രംബ്രാഞ്ചിെൻറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കേണ്ടത്. ഇതിനായി ഒരുമാസത്തിനുള്ളിൽ ഡി.ജി.പി ഉത്തരവ് ഇറക്കണമെന്നും സിംഗിൾബെഞ്ചിെൻറ ഉത്തരവിൽ പറഞ്ഞിരുന്നു.  കഴിഞ്ഞ വർഷം ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയായില്ലെന്നും യോഗ്യതയും പ്രാപ്തിയുമുള്ള ഉദ്യോഗസ്ഥന് അന്വേഷണം കൈമാറാൻ ഡി.ജി.പിക്ക് നിർദേശം നൽകണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ഉത്തരവിെൻറ പകർപ്പ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ഡി.ജി.പി ഉത്തരവിറക്കണമെന്നും മാണ് കോടതിയുടെ നിർദേശം

Read More: പി.വി അന്‍വറിന്റെ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top