ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ്; തുടക്കത്തിൽ തകർന്ന് ഇന്ത്യ

ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റിൻരെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർച്ച. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ 19 റൺസ് നേടിയപ്പോഴേക്കും ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു.

മത്സരം 41 ഓവർ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ 109 റൺസ് മാത്രമാണ് അടിച്ചെടുത്തിരിക്കുന്നത്. ബാറ്റിങ്ങിലെ ഇന്ത്യയുടെ തകർച്ച ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപിക്കുന്നു.

മത്സരം 41 ഓവർ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ 109 റൺസ് മാത്രമാണ് അടിച്ചെടുത്തിരിക്കുന്നത്. ബാറ്റിങ്ങിലെ ഇന്ത്യയുടെ തകർച്ച ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപിക്കുന്നു.

ഇന്ത്യയുടെ ഓപ്പണർ രാഹുൽ രണ്ട് റൺസ് മാത്രമാണ് എടുത്തത്. സഹ ഓപ്പണർ വിജയ്യും 11 റൺസുമായി കളംവിട്ടു. മൂന്ന് റൺസ് മാത്രമാണ് ഇന്ത്യൻ നായകൻ വീരാട് കോഹ്ലി അടിച്ചെടുത്തത്. 13 റൺസ് മാത്രമാണ് രഹാനയ്ക്കും എടുക്കാനായത്. 61 പന്തിൽ നിന്നുമായി 37 റൺസ് എടുത്ത രോഹിത് ശർമ്മയും പുറത്തായതോടെ ഇന്ത്യക്ക് പ്രതീക്ഷ കുറഞ്ഞു.

Loading...
Top