സിനിമാ ചിത്രീകരണത്തിനിടെ അപകടം; മഞ്ജു വാര്യര്‍ക്ക് പരിക്ക്

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ചിത്രീകരണത്തിനിടെ അപകടം. അപകടത്തില്‍ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. ഹരിപ്പാട് ലൊക്കേഷനിലാണ് സംഭവം. ചിത്രത്തിലെ ചില ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

അതേസമയം മഞ്ജു വാര്യരുടെ പരിക്ക് ഗുരുതരമല്ലെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. താരത്തിന്റെ നെറ്റിയിലാണ് പരിക്കു പറ്റിയത്. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്‍’. മഞ്ചുവാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗബിന്‍ സാഹീര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സൂരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയ വലിയ താരനിരകള്‍ തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top