കണ്ണൂര്‍ പറശ്ശിനിക്കടവ് പീഡനം; ഇരയായ പെണ്‍കുട്ടിയുടെ സുഹൃത്തും പീഡിപ്പിക്കപ്പെട്ടതായി പരാതി
കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്തും പീഡനത്തിനിരയായതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ കൊളച്ചേരി സ്വദേശി ആദര്‍ശിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പോലീസാണ് പ്രതിയെ പിടികൂടിയത്.
കണ്ണൂര്‍ പറശ്ശിനിക്കടവ് കൂട്ടബലാത്സഗക്കേസില്‍ പെണ്‍കുട്ടികളുടെ പിതാവുള്‍പ്പെടെ ഇന്ന് 7 പേര്‍ അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 12 ആയി. മറ്റുള്ളവരുടെ അറസ്റ്റ് നാളെ ഉണ്ടായേക്കും.
Read More: പീഡനം നേരിട്ട നടിയെ സംഘടനകള്‍ തുണച്ചില്ല: അഞ്ജലി മേനോന്‍
പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ആകെ 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ 12 പേര്‍ പിടിയിലായിട്ടുണ്ട്. 19 പേര്‍ക്കെതിരെ 13 കേസുകളാണെടുത്തിട്ടുള്ളത്. ഡിവൈഎഫ്‌ഐ ആന്തൂര്‍ മേഖലാ സെക്രട്ടറി നിഖില്‍ കേസില്‍ മൂന്നാം പ്രതിയാണ്. ഇയാള്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നില്ല. നിഖിലിനെ ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും ഇന്നുതന്നെ ജില്ലാ പോസ്‌കോ കോടതിയില്‍ ഹാജരാക്കും.