സേതുലക്ഷ്മിയമ്മയുടെ മകന് വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് പൊന്നമ്മ ബാബു

ദിവസങ്ങള്‍ക്ക് മുമ്പ് ഇടറിയ സ്വരവുമായി നടി സേതുലക്ഷ്മിയമ്മ നമുക്ക് മുന്നിലേക്ക് വന്നിരുന്നു, ഒരു ഫെയ്സ് ബുക്ക് ലൈവില്‍. അത് അഭിനയമോ, സിനിമാ ഡയലോഗുകളോ ആയിരുന്നില്ല, സേതുലക്ഷ്മിയമ്മ പറഞ്ഞത് ജീവിതമായിരുന്നു. ഇരുവൃക്കകളും തകരാറിലായ മകന്റെ ജീവിതമാണ് സേതുലക്ഷ്മിയമ്മ പറഞ്ഞത്. രണ്ട് മക്കളുള്ള മകന്റെ ജീവന് വേണ്ടിയുള്ള യാചനയായിരുന്നു അത്.
ഈ വീഡിയോ കണ്ടതോടെ നിരവധി പേര്‍ സഹായഹസ്തവുമായി എത്തി. എന്നാല്‍ പലരും സാമ്പത്തിക സഹായമാണ് വാഗ്ദാനം ചെയ്തതെങ്കിലും പൊന്നമ്മ ബാബു അറിയിച്ചത് തന്റെ വൃക്ക വരെ നല്‍കാമെന്നാണ്. ഫോണ്‍ വിളിച്ചാണ് വൃക്ക നല്‍കാന്‍ സന്നദ്ധത അറിയിച്ചതെന്ന് സേതുലക്ഷ്മിയമ്മയും ഇപ്പോള്‍ പ്രതികരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പി.ആര്‍.എസ് ആശുപത്രിയിലാണ് ഇപ്പോള്‍ കിഷോര്‍ ചികിത്സയില്‍ കഴിയുകയാണ്. പത്ത് കൊല്ലമായി വൃക്ക സംബന്ധിയായ അസുഖ ബാധിതനാണ് കിഷോര്‍. ഒ പോസിറ്റീവ് ആണ് കിഷോറിന്റെ ബ്ലഡ് ഗ്രൂപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here