റബ്ബര്‍ വില അറിയാം; ഇനി മൊബൈല്‍ ആപ്പിലൂടെ

റബ്ബര്‍ വില അറിയാന്‍ ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍. ‘റബ്ബര്‍ കിസാന്‍’ എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. റബ്ബര്‍ ബോര്‍ഡും നാഷ്ണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ചേര്‍ന്നാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

റബ്ബറിന്റെ ദിവസേനയുള്ള വിലവിരങ്ങല്‍ അറിയുന്നതോടൊപ്പം മാസശരാശരിയും വാര്‍ഷിക ശരാശരിയുമെല്ലാം ‘റബ്ബര്‍ കിസാന്‍’ എന്ന ആപ്ലിക്കേഷനിലൂടെ അറിയാന്‍ കഴിയും. ഇതിനുപുറമെ റബ്ബര്‍ ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളും ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.

Read more: രൂപയുടെ മൂല്യത്തില്‍ തകര്‍ച്ച

റബ്ബര്‍കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ബോര്‍ഡ് സംഘടിപ്പിക്കുന്ന മീറ്റിംഗുകള്‍, പരിശീലന പരിപാടികള്‍, റബ്ബറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, റബ്ബര്‍ ബോര്‍ഡ് ഓഫീസുകളുടെ വിലാസം തുടങ്ങിയ കാര്യങ്ങളും റബ്ബര്‍ കിസാന്‍ ആപ്ലിക്കേഷനിലൂടെ അറിയാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top