ഉത്തർപ്രദേശിലെ ബി ജെ പി എം പി സാവിത്രി ഭായ് ഭുലെ പാർട്ടി വിട്ടു

savithri

ഉത്തർപ്രദേശിലെ ബി ജെ പി എം പി സാവിത്രി ഭായ് ഭുലെ പാർട്ടി വിട്ടു. ഭറൈച് ലോകസഭ മണ്ഡലത്തിലെ എംപിയായിരുന്നു സാവിത്രി. ബി ജെ പി ജനങ്ങളെ ജാതിയുടെയും മതത്തിന്റെ പേരിൽ വിഭജിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. സമൂഹത്തെ വിഘടിപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഭൂലെ ആരോപിച്ചു.

ദളിതുകൾക്ക് നേരെയുള്ള അതിക്രമത്തിൽ നേതൃത്വത്തിനെതിരെ സാവിത്രി നേരെത്തെയും രംഗത്ത് വന്നിരുന്നു. ഹനുമാന്‍ ദളിതനാണെന്ന യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനക്കെതിരെയും ദളിതയായ സാവിത്രി ഫൂലെ ഭായ് രംഗത്ത് വന്നിരുന്നു.

Loading...
Top