ബുലന്ത്ഷഹര്‍ കലാപം; മുഖ്യപ്രതിയായ ബജ്‌റംഗ് ദള്‍ നേതാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ബുലന്ത്ഷഹര്‍ കലാപത്തിന് നേതൃത്വം നല്‍കിയ മുഖ്യപ്രതി ബജ്‌റംഗ് ദള്‍ നേതാവ് യോഗേഷ് രാജ് പിടിയില്‍. കലാപത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ വധിച്ച കേസില്‍ മുഖ്യപ്രതിയാണ് ഇയാള്‍. ഇയാള്‍ കഴിഞ്ഞ 3 ദിവസമായി ഒളിവിലായിരുന്നു. ഒളിവിലായിരിക്കെ താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഇയാള്‍ ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
Read More: ബാബ്റി മസ്ജിദ്; തകര്‍ക്കപ്പെട്ട ഓര്‍മ്മകള്‍ക്ക് 26 വയസ്സ്
കലാപത്തിന് പിന്നില്‍ ഗൂഡാലോചനയുള്ളതായി പൊലീസ് ഉറപ്പിച്ചു. കാലികളുടെ ജഡത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്ന് ഉത്തര്‍പ്രദേശ് ഐജി കെ.എസ് ഭഗത് പറഞ്ഞു.
കലാപത്തില്‍ കൊല്ലപ്പെട്ട സുബോധ് കുമാറിന്റെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
Read More: ഉത്തർപ്രദേശിലെ ബി ജെ പി എം പി സാവിത്രി ഭായ് ഭുലെ പാർട്ടി വിട്ടു
ഗോവധ കുറ്റം ചുമത്തി ഇന്നലെ 2 കുട്ടികള്‍ ഉള്‍പ്പെചടെ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കുട്ടികളെ വിട്ടയച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here